നീര്‍ത്തങ്ങള്‍
വിഭാഗം
വിസ്തീര്‍ണ്ണം (ഹെക്ടറില്‍ )
1.വന്‍ നീര്‍ത്തടം
2.ഉപ നീര്‍ത്തടം
3.ലഘു നീര്‍ത്തടം
4.ചെറു നീര്‍ത്തടം
5.സൂക്ഷ്മ നീര്‍ത്തടം
50,000 ന് മുകളില്‍
10,000 നും 50,000 നും മുകളില്‍
1,000 നും 10,000 നുമിടയില്‍
100 നും 1000 നുമിടയില്‍
1നും 100 നുമിടയില്‍
ഇതില്‍ ചെറുനീര്‍ത്തടങ്ങളെ കേന്ദ്രീകരിച്ച സമഗ്രവികസന പദ്ധതിക്ക് രൂപം നല്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ജീവിതവും ജീവിത വൃത്തിയുമായി ബന്ധപ്പെട്ട് പരസ്പര ആശയ വിനിമയം നടത്തുന്നതിനും എല്ലാ ജന വിഭാഗങ്ങളെയും സംഘടിപ്പിക്കുന്നതിനും അനുയോജ്യമായ അടിസ്ഥാന ഘടകം ചെറുനീര്‍ത്തടങ്ങളാണ് എന്നതുകൊണ്ടാണിത്.
ഏഴോം പഞ്ചായത്തില്‍ രണ്ട് ചെറുനീര്‍ത്തടങ്ങളുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. എന്നാല്‍ പ്രവര്‍ത്തന സൗകര്യാര്‍ത്ഥം 6 ചെറുനീര്‍ത്തടങ്ങളായി പഞ്ചായത്തിനെ ഭാഗിച്ചിരിക്കുകയാണ്. ഈ ഓരോ ചെറുനീര്‍ത്തടത്തിനും വിശദമായ വിവരശേഖരണവും പഠനവും നടത്തി, അവിടുത്തെ പ്രശ്നങ്ങളും വിഭവ വികസന സാദ്ധ്യതകളും മനസ്സിലാക്കി, നീര്‍ത്തടത്തിന്റെ സമഗ്രവും സുസ്ഥിരവുമായ വികസനത്തിന് ആവശ്യമായ പ്രവര്‍ത്തന പരിപാടി തയ്യാറാക്കിയിട്ടുണ്ട്.
1.നീര്‍ത്തട വികസനരേഖ - നീര്‍ത്തടത്തിന്റെ ഇന്നത്തെ സ്ഥിതി വിലയിരുത്തുകയും പ്രശ്നങ്ങളും സാധ്യതകളും വിശകലനം ചെയ്ത് വികസന സമീപനം രൂപീകരിക്കുകയും ചെയ്യുന്ന രേഖ.
2.നീര്‍ത്തടടതല കര്‍മ്മപരിപാടിരേഖ - വികസന മേഖലയിലെ വിവരങ്ങളില്‍ നിന്നും, വിശകലനങ്ങളില്‍ നിന്നും പിഴവുകളില്ലാത്ത സുസ്ഥിര വികസനം കൈവരിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുന്ന രേഖ.
കേരളത്തിലെ 7000 ത്തിലേറെ വരുന്ന ചെറുനീര്‍ത്തടങ്ങളില്‍ ജനങ്ങളുടെ ജീവിത യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് രൂപപ്പെടുന്ന നീര്‍ത്തടാധിഷ്ഠിത കര്‍മ്മ പരിപാടി രോഖകളില്‍ നിന്നാണ് ബ്ലോക്ക് തല നീര്‍ത്തടാധിഷ്ഠിത വികസന മാസ്റ്റര്‍ പ്ലാനുകളാണ് തയ്യാറാക്കുക. ബ്ലോക്കുതല നീര്‍ത്തട വികസന സമിതികള്‍ തയ്യാറാക്കുന്ന ഈ മാസ്റ്റര്‍ പ്ലാനുകളാണ് കേരളത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പത്താം പഞ്ചവത്സര പദ്ധതി രേഖ തയ്യാറാക്കുന്നതിനുള്ള പ്രമാണ രേഖ. പത്താം പഞ്ചവത്സര പദ്ധതിയിലെ ഓരോ വാര്‍ഷിക പദ്ധതി നടത്തിപ്പും നീര്‍ത്തടാധിഷ്ഠിത വികസന മാസ്റ്റര്‍ പ്ലാനില്‍ വിഭാവനം ചെയ്തിട്ടുള്ള പരിപാടികളുടെ ഘട്ടംഘട്ടമായ പൂര്‍ത്തീകരണമായിരിക്കും.