Skip to main content

പഞ്ചായത്ത്

പഞ്ചായത്ത്

കണ്ണൂര്‍ ജില്ലയിലെ കണ്ണൂര്‍ താലൂക്കില്‍ പയ്യന്നൂര്‍ വികസന ബ്ലോക്കില്‍പെടുന്ന ഏഴോം ഗ്രാമപഞ്ചായത്ത് രൂപീകരിക്കപ്പെട്ടത്  1954 ലെ മദ്രാസ് വില്ലേജ് പഞ്ചായത്ത് ആക്ട് അനുസരിച്ചാണ്. സംഘടിതമായ പഞ്ചായത്ത് ഭരണ സംവിധാനം നിലവില്‍ വന്നത് 1956 ലാണ്. കൈപൊക്കി വോട്ടു ചെയ്യുന്ന രീതിയാണ് അന്ന്. ഇളയിടത്ത് ഇല്ലക്കാരുടെ വാടക കെട്ടിടത്തിലാണ് ആദ്യകാലത്ത് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. സ്വന്തം കെട്ടിടം നിര്‍മ്മിച്ചത് 1969 ലാണ്.
 

പഞ്ചായത്ത് പ്രസിഡണ്ടും സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങളും

പഞ്ചായത്ത്‌ പ്രസിഡന്റ് സി വി കുഞ്ഞിരാമന്‍
വൈസ് പ്രസിഡന്റ് പി ശ്രീദേവി ടീച്ചര്‍
വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി വി മുരളി
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍

പുതിയ പഞ്ചായത്ത് ഭരണ സാരഥികള്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റെടുത്തു

ഏഴോം ഗ്രാമപഞ്ചായത്തിലേക്ക്  2005-2010 വര്‍ഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസാരഥികള്‍ നവംബര്‍ 1 ന് പഞ്ചായത്ത് ഹാളില്‍ വെച്ച് സത്യപ്രതിജ്‍ഞ ചെയ്ത് സ്ഥാനമേറ്റെടുത്തു. 

പട്ടികജാതി ജീവിത നിലവാരം

ആരോഗ്യ- വിദ്യാഭ്യാസ -പശ്ചാത്തല മേഖലകളില്‍ ഉന്നത നിലവാരം പുലര്‍ത്തുന്നു.  സംവരണ ആനുകൂല്യം ഉള്ളതിനാലും വിദ്യാഭ്യാസത്തില്‍ ഉയര്‍ച്ച ഉള്ളതിനാലും സര്‍ക്കാര്‍ ജീവനക്കാര്‍ ധാരാളം ഉണ്ട്. മറ്റുള്ളവര്‍ കെട്ടിട നിര്‍മ്മാണം, പെയിന്റിങ്ങ്, ഡ്രൈവിങ്ങ്   തുടങ്ങിയ സ്വകാര്യ  തൊഴിലുകളിലും ഏര്‍പ്പെടുന്നു.
 

ഊര്‍ജ്ജം

ആധുനിക ജീവിതത്തി‍ല്‍ ഊര്‍ജ്ജത്തിന്റെ ആവശ്യം വര്‍ദ്ധിച്ചു വരികയാണല്ലോ. വ്യവസായം , വ്യാപാരം, കാര്‍ഷികം എന്നിവയ്ക്ക് നമ്മുടെ പഞ്ചായത്ത് ആശ്രയിക്കുന്നത് വൈദ്യുതിയെ മാത്രമാണ്. വിറക്, മണ്ണെണ്ണ, പാചകഗ്യാസ് എന്നിവ ഇന്ധനത്തിനായി ഉപയോഗിക്കുന്നു. സൌരോര്‍ജ്ജം തുടങ്ങിയ മറ്റ് പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സകള്‍‍ വേണ്ടത്ര ഉപയോഗപ്പെടുത്തുന്നില്ല.

ഊര്‍ജ്ജ സുരക്ഷാ മിഷന്റെ സഹായത്തോടെ സി.എഫ്.എല്‍ ബള്‍ബ് സൗജന്യമായി വീടുകളില്‍ നല്കുന്ന പദ്ധതിക്ക് പഞ്ചായത്ത് രൂപം നല്കിയിട്ടുണ്ട്.

Syndicate content