ഏഴോം ഗ്രാമപഞ്ചായത്ത് (സ്പെഷ്യല് ഗ്രേഡ്)
പൊതുവിവരണം
ഗ്രാമപഞ്ചായത്ത് ഏഴോം
വില്ലേജ് ഏഴോം
ബ്ലോക്ക് പയ്യന്നൂര്‍
താലൂക്ക് കണ്ണൂര്‍
ജില്ല കണ്ണൂര്‍
അസംബ്ലി കല്യശ്ശേരി
1. ടി.പി.കുഞ്ഞിരാമന്‍ - ഏഴോം
ഏഴോത്ത് കര്‍ഷ സംഘം രൂപീകരിക്കാന്‍ മുന്നിട്ടിറങ്ങി. ഏഴോംഗ്രാമപഞ്ചായത്തിന്റെ ആദ്യ പ്രസിഡണ്ട്. പഞ്ചായത്തിന്റെ നാനാതുറകളിലുമുള്ള വികസനത്തിന് ദീര്‍ഘ വീക്ഷണത്തോടെ പ്രവര്‍ത്തിച്ചു. 1956 മുതല്‍ 28 വര്‍ഷം ഏഴോം പഞ്ചായത്ത് ഭരിച്ചു. ഗ്രാമപിതാവ് എന്ന പേരില്‍ ആദരിക്കുന്നു.
കേരളത്തില് സഹകരണ പ്രസ്ഥാനം ആരംഭിച്ചത് 1940 കളില്‍ ആണ്. ദുരിത പൂര്‍ണ്ണമായ സാഹചര്യത്തില്‍ കര്‍ഷകരുടെ ഉല്പന്നങ്ങള്‍ സംഭരിക്കാനും ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യാനും പി.സി.സി.കള്‍ നിലവില്‍ വന്നു. ആദ്യകാലത്ത് കേരളത്തില് 107 പി.സി.സി.കള്‍ രൂപം കൊണ്ടു. 40 കളില്‍ തന്നെ ഏഴോത്തും പി.സി.സി കള്‍ നിലവില്‍ വന്നു. 1946 ല്‍ ഏഴോം പഞ്ചായത്തിലെ എരിപുരത്ത് സ്ഥാപിച്ചതാണ് മാടായി പി.സി.സി.സൊസൈറ്റി.
1.ഇന്ത്യയില്‍ ആദ്യമായി സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ച ഗ്രാമം
2.സമ്പൂര്‍ണ്ണ ഏഴാംതരം തുല്യത നേടിയ ഇന്ത്യയിലെ ആദ്യ ഗ്രാമം എന്ന പ്രഖ്യാപനത്തിനു കാത്തിരിക്കുന്നു
3.കേന്ദ്ര സര്‍ക്കാറിന്റെ "നിര്‍മ്മല്‍ ഗ്രാമ പുരസ്കാരം" 2007 ല്‍ കരസ്ഥമാക്കി.
4.സമ്പൂര്‍ണ്ണ ബചത്ത് പഞ്ചായത്ത് എന്ന ബഹുമതി നേടി.
5.സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍ സാക്ഷരത നേടിയ പഞ്ചായത്ത്.