ഏഴ് ശിവക്ഷേത്രങ്ങളുടെ നാടാണ് ഏഴോം. ഏഴ്+ഓം = ഏഴോം എന്ന സ്ഥലപ്പേര് സിദ്ധിച്ചു. പക്ഷേ ഈ വാദം കേവലം ഐതിഹ്യത്തിലൊതുങ്ങുന്നു. യുക്തിസഹമല്ല.ഏഴിമലയുമായി ചേര്‍ന്ന് വളരെ താഴ്ന്ന പ്രദേശം എന്ന നിലയില്‍ ആഴമുള്ള - ആഴോം - പില്ക്കാല ഉച്ചാരണത്തില്‍ ഏഴോം എന്ന് രൂപാന്തരപ്പെടാനാണ് സാദ്ധ്യത. ഉദാഹരണം “....അതുകൊണ്ട് പെരുമള്‍ പൊന്‍ തളികയില്‍ അരിവാരി മൂന്നുവട്ടം ത്രൃക്കൈകൊണ്ട് ചാര്‍ത്തി ഇവളിലുണ്ടാകുന്ന സന്തതി ഏഴിഭൂപന്‍ എന്നരുളി ചെയ്തു. അവര്‍ക്കി രാജ്യത്തിനവകാശം എന്നും കല്പിച്ചു. തമ്പുരാട്ടിക്ക് എഴുന്നുള്ളി ഇരിപ്പാന്‍ ഏഴിമലയുടെ താഴെ ഏഴോത്ത് കോവിലകവും പണിതീര്‍ത്തു. (കേരളോല്‍പ്പത്തിയും മറ്റും - ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് പേജ് 178).