Skip to main content

സ്ത്രീജീവിതം

സ്ത്രീ ജീവിതം

സ്ത്രീ ശാക്തീകരണം
കേരളത്തില്‍ പൊതുവെ എന്ന പോലെ ഏഴോം പഞ്ചായത്തിലും സ്ത്രീ പുരുഷാനുപാതത്തില്‍ പുരുഷന്മാരെ അപേക്ഷിച്ച് കൂടുതല്‍ സ്ത്രീകളാണ്. കഴിഞ്ഞ 12 വര്‍ഷത്തെ കണക്കുകള്‍ ഇത് സൂചിപ്പിക്കുന്നു. എന്നാല്‍ സാമൂഹ്യ-സാംസ്കാരികര രംഗത്ത് ഇടപെടാനും നേതൃത്വം നല്കാനും സ്ത്രീകള്‍ക്ക് അവസരങ്ങള്‍ കുറവാണ്.  ഭരണ സമിതിയില്‍ നിശ്ചിത ശതമാനം സ്ത്രീ സംവരണം നിര്‍ബന്ധമാക്കിയതിനാല്‍ പഞ്ചായത്ത് ഭരണരംഗത്ത് സ്ത്രീകളുടെ പങ്കാളിത്തം കാണാം.

പ്രമുഖര്‍

ശ്രീമതി പി.എം.രാജാമണി ടീച്ചര്‍
ഏഴോം ഗ്രാമ പഞ്ചായത്തിലെ ആദ്യത്തെ വനിതാ പ്രസിണ്ടാണ് ശ്രീമതി പി.എം.രാജാമണി ടീച്ചര്‍‍‍ . 1948 ല്‍  പള്ളിക്കുന്നിലെ ചാലാട് ജനിച്ചു. വിവാഹാനന്തരം ഏഴോം തന്റെ പ്രവര്‍ത്തന മേഖലയാക്കി. റിട്ട.അദ്ധ്യാപിക, മുന്‍ പഞ്ചായത്ത് ഭരണ സമിതി അംഗം, പഞ്ചായത്തിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാനും നയപരമായ തീരുമാനങ്ങള്‍ സ്വന്തമായും ഭരണ സമിതിയെ പങ്കെടുപ്പിച്ചും കൈക്കൊള്ളാനുള്ള  കഴിവും, നേതൃത്വ ഗുണവും ഇവരെ വ്യത്യസ്തയാക്കുന്നു.

Syndicate content