വിദ്യാഭ്യാസ മേഖല പൊതുസ്ഥിതി
സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങള്‍ ദേശീയ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങള്‍ , വായനശാല - ഗ്രന്ഥശാല പ്രസ്ഥാനങ്ങള്‍ , അനൗപചാരിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഏഴോം പഞ്ചായത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് ഒട്ടേറെ സഹായകമായി . എഴുത്തു പളളിക്കൂടങ്ങളും ഗുരുകുലങ്ങളും എഴുത്താശാന്മാരും ആദ്യകാലത്ത് അറിവിന്റെ വളക്കൂറുള്ള മണ്ണൊരുക്കാന്‍ സഹായിച്ചു.